LATEST NEWS

Related Posts

LOCAL NEWSശബരി മല തീർത്ഥാടകരുടെ വാഹനം ഇടിച്ച് കീഴില്ലം സ്വദേശി മരിച്ചു

ശബരി മല തീർത്ഥാടകരുടെ വാഹനം ഇടിച്ച് കീഴില്ലം സ്വദേശി മരിച്ചു

പെരുമ്പാവൂർ : ശബരി മല ദർശനം കഴിഞ്ഞുമടങ്ങിയ തമിഴ്‌നാട് സ്വദേശികളുടെ ട്രാവലർ നിയന്ത്രണം വിട്ടു മറിഞ്ഞ്്് കീഴില്ലം സ്വദേശി മരിച്ചു. തലച്ചിറയിൽ സണ്ണി (55) ആണ് മരിച്ചത്. ഇരു ചക്ര വാഹനം സിഗ്‌നൽ ഇടാതെ കീഴില്ലം ത്രിവേണിയ്ക്ക് തിരിഞ്ഞപ്പോൾ ഇടിക്കാതിരിക്കാൻ ശ്രമിക്കവെയാണ് ട്രാവലർ നിയന്ത്രണം വിട്ട്് നടന്നുപോവുകയായിരുന്ന സണ്ണിയെ ഇടിക്കുകയായിരുന്നു.
ട്രാവലറിന്റെ അടിയിൽ പെട്ട് ഗുരുതര പരുക്കേറ്റ സണ്ണിയെ, പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു
ട്രാവലറിൽ ഉണ്ടായിരുന്ന 3 പേർക്ക് നിസ്സാര പരുക്കേറ്റു.സണ്ണിയുടെ

ഭാര്യ : ദേവകി മക്കൾ : മക്കൾ : പരേതനായ നിതിൻ സണ്ണി, ഡിനു സണ്ണി, ഡിനിൽ സണ്ണി

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.